എ.കെ.ജി.സി.ടി. വജ്രജുബിലി ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം 2017 ആഗസ്റ്റ്  14ന്  മൂന്ന് മണിക്ക് കേരളത്തിന്റെ പ്രിയങ്കരനായ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നിർവ്വഹിച്ചു. തിരുവനന്തപുരം വി.ജെ.ടി.ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് ഡോ. കെ.രാമകൃഷ്ണൻ അദ്ധ്യക്ഷനായി. വജ്രജുബിലി സ്മാരകമായി സ്ഥാപിക്കപ്പെടുന്ന AKGCT Centre for Studies & Research (ACSR) ന്റെ ഉദ്ഘാടനം ഡോ. എ.സമ്പത് എം.പി. നിർവ്വഹിച്ചു. വിവിധ സർവ്വീസ് സംഘടന നേതാക്കൾ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. എ.കെ.ജി.സി.ടി.യുടെ മുൻകാല നേതാക്കളും പ്രവർത്തകരും എത്തിച്ചേർന്നത് പ്രവർത്തകർക്ക് ആവേശമായി.
വജ്രജുബിലിയുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. ആദ്യപടിയായി ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളെ മുൻനിർത്തിയുള്ള ജില്ലാതല സെമിനാറുകൾക്ക് കോഴിക്കോട് ജില്ലയിൽ തുടക്കമിടും. തുടർന്ന് എല്ലാ കോളേജുകളിലും സെമിനാറുകൾ നടക്കും. ACSR ന്റെ ആദ്യ പഠന സംരംഭമായി The impact of CBCSS on Higher Education in Kerala എന്ന വിഷയം സംബന്ധിച്ച് പഠനം നടത്തും. ജനറൽ സെക്രട്ടറി സ്വാഗതവും ട്രഷറർ ഡോ.എസ്.എസ്.വിവേകനന്ദൻ നന്ദിയും പറഞ്ഞു.

ചിത്രങ്ങൾ