പ്രൊഫ. ടി.എം. രാജഗോപാൽ അന്തരിച്ചു.

എകെജിസിടിയുടെ മുൻകാല നേതാക്കളിൽ ഒരാളായ പ്രൊഫ. ടി. എം. രാജഗോപാൽ അന്തരിച്ചു. കണ്ണൂരിലെ സ്വവസതിയിൽ ഇന്നു പുലർച്ചെ ആയിരുന്നു അന്ത്യം. 1975-76, 1976-77 വർഷങ്ങളിൽ സംഘടനയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം 1984-86 കാലഘട്ടത്തിൽ സംസ്ഥാന പ്രസിഡണ്ട് പദവിയും വഹിച്ചു. ശവസംസ്കാരം ഇന്ന് (17/04/2018) വൈകിട്ട് 5 മണിക്ക് തലശ്ശേരിയിൽ.

ആദരാഞ്ജലികൾ..!!
... See MoreSee Less

View on Facebook

AKGCT General Secretary updated their cover photo. ... See MoreSee Less

View on Facebook

NIRF 2018: University College Thiruvananthapuram has been ranked at 18th in the National Institutional Ranking Framework (NIRF) 2018 and is first in the State.
പുരോഗമന കേരളം യൂണിവേഴ്സിറ്റി കോളേജിന് പതിറ്റാണ്ടുകളായി നൽകി പോരുന്ന സ്ഥാനം NIRF കൂടി അംഗീകരിച്ചു എന്നേയുള്ളു. അഭിമാനിക്കേണ്ടത് NIRF ആണ്.
... See MoreSee Less

View on Facebook

Parliament March by Joint Forum for Movement on Education (JFME) just concluded in New Delhi.

AKGCT President Dr. N. Manoj, General Secretary Dr. K.K. Damodaran, AKPCTA General Secretary Dr. P.N. Harikumar, Treasurer Dr. Beena, AIFUCTO Zonal Secretary Dr. A.G. Oleena & FUTA General Secretary Dr. A. Paslithil participated in the march representing teachers' organizations from Kerala.
... See MoreSee Less

View on Facebook

നല്ല ജനസേവകരായി,
കുട്ടികളെ പരിഗണിച്ച അദ്ധ്യാപകരായി, പ്രിൻസിപ്പൽമാരായി, നിസ്വാർത്ഥ സംഘടനാ പ്രവർത്തകരായി, നേതാക്കന്മാരായി ഇന്ന് പിരിയുന്ന പ്രിയ സഖാക്കൾക്കെല്ലാം അഭിവാദനങ്ങൾ!!
... See MoreSee Less

View on Facebook

നിശ്ചിതകാല തൊഴിൽ പരിഷ്കാരത്തിനെതിരെ അണിചേരുക:

രാജ്യത്തെ വ്യവസായ തൊഴിൽ മേഖലയിൽ ഇനിമുതൽ ആയുഷ്കാല തൊഴിൽ അവസാനിപ്പിച്ചുകൊണ്ടും നിശ്ചിതകാല തൊഴിൽ നടപ്പാക്കിക്കൊണ്ടുമുള്ള തൊഴിൽ നിയമ ഭേദഗതി 2018 മാർച്ച് 16 മുതൽ കേന്ദ്രസർക്കാർ നടപ്പാക്കിയിരിക്കുകയാണ്. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ തൊഴിൽ മേഖലയായ വ്യാവസായികരംഗത്ത് ഇതോടെ തൊഴിലാളി ചൂഷണത്തിന്റെ ഏറ്റവും നീചമായ മാർഗ്ഗങ്ങൾ പരീക്ഷിക്കപ്പെടുമെന്നും തൊഴിലാളികൾ തീർത്തും അരക്ഷിതരാകുമെന്നും ഉറപ്പാണ്. അതുകൊണ്ട് തന്നെ തൊഴിലുടമകൾ പരക്കെ ഈ പരിഷ്കാരത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. ഉത്തരവിറങ്ങിയ ഉടൻ തന്നെ ഖെയ്ത്താൻ & കമ്പനി ഉത്തരവ് നടപ്പിലാക്കിക്കഴിഞ്ഞു. നേരത്തെ വസ്ത്രനിർമാണ രംഗത്ത് മാത്രം നിലനിന്നിരുന്ന ഈ ഭീഷണി ഇപ്പോൾ മറ്റെല്ലാ മേഖലകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.

വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യവൽക്കരണം ശക്തമായ ഈ സാഹചര്യത്തിൽ അദ്ധ്യാപന മേഖലയിലേക്കും ഉടനെ ഈ പരിഷ്കാരം കുതിച്ചെത്തും. അങ്ങേയറ്റം തൊഴിലാളിവിരുദ്ധവും ജനവിരുദ്ധവുമായ ഈ നീക്കത്തിനെതിരെ 2018 ഏപ്രിൽ രണ്ടിന് സംസ്ഥാനത്തെ തൊഴിലാളികൾ പണിമുടക്കുകയാണ്. ബി.എം.എസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. കോളേജുകൾ വേനലവധിയിലായതിനാൽ അദ്ധ്യാപകർക്ക് ഈ സമരത്തിൽ പണിമുടക്കികൊണ്ട് പങ്കെടുക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി അന്നേ ദിവസം ഉച്ചക്ക് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളിൽ എല്ലാ എ.കെ.ജി.സി.ടി. പ്രവർത്തകരും അദ്ധ്യാപകരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
... See MoreSee Less

View on Facebook

വിദ്യാഭ്യാസ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക ... See MoreSee Less

View on Facebook

People's March in Defence of Public Funded Education ... See MoreSee Less

View on Facebook

എകെജിസിടി ഭാരവാഹികൾ 2018-19:

പ്രസിഡന്റ്:
എൻ. മനോജ്

ജനറൽ സെക്രട്ടറി:
കെ.കെ. ദാമോദരൻ

ട്രഷറർ:
ഗീത നമ്പ്യാർ

വൈസ് പ്രസിഡന്റുമാർ:
(1) ബി. കേരള വർമ്മ
(2) എസ്.എസ്. വിവേകാനന്ദൻ

സംസ്ഥാന സെക്രട്ടറിമാർ:
(1) പ്രീത പ്രഭാസൻ
(2) സന്തോഷ് ടി. വർഗീസ്
(3) എം. സത്യൻ (കോഴിക്കോട്)
(4) ചന്ദ്ര മോഹനൻ കെ.ടി.

പ്രവർത്തക സമിതിയംഗങ്ങൾ:
(1) ആർ. സുരേഷ് കുമാർ
(2) വിനു ഭാസ്ക്കർ
(3) സൗമ്യ എസ്.
(4) സുനിൽ വി.ടി.
(5) അബ്ദുൾ റഷീദ്
(6) അബ്ദുൾ റിയാസ് കെ.

വനിതാ സബ്കമ്മിറ്റി കൺവീനർ -
സുമി ജോയി ഓലിയപ്പുറം

സംഘശബ്ദം എഡിറ്റർ -
മുഹമ്മദലി അസ്ക്കർ

അക്കാദമിക് കമ്മിറ്റി കൺവീനർ -
മുഹമ്മദ് റഫീഖ്

എംബിടി സെക്രട്ടറി -
ആനന്ദ് ദിലീപ് രാജ്

എ.സി.എസ്.ആർ. ഡയറക്ടർ -
ഗ്രേഷ്യസ് ജെയിംസ്

കൂടാതെ എല്ലാ ജില്ലാ സെക്രട്ടറിമാരും സിൻഡിക്കേറ്റ് അംഗങ്ങളും പ്രവർത്തക സമിതിയിലെ ക്ഷണിതാക്കളായിരിക്കും.
... See MoreSee Less

View on Facebook

ഹിന്ദു റിപ്പോർട്ട്: വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിനെ വിലയിരുത്തുന്നു.

എകെജിസിടി ഉന്നത വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ചുള്ള ഹിന്ദു ദിനപത്രത്തിന്റെ വിലയിരുത്തൽ
... See MoreSee Less

View on Facebook