Dr. Mathews J Memorial Chess Tournament 2025
2025 ജനുവരി 11 ന് നടക്കുന്ന ആറാമത് ഡോ: മാത്യൂസ് ജെ. മെമ്മോറിയൽ മെമ്മോറിയൽ പ്രൈസ് മണി ഓപ്പൺ വിഭാഗം ചെസ് ടൂർണമെൻ്റിന് പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി 2025 ജനുവരി 9 വരെ നീട്ടിയിരിക്കുന്നു.
കൊല്ലം, ചവറ ബി.ജെ.എം. സർക്കാർ കോളേജിലെ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം മേധാവിയായിരുന്ന ഡോ.മാത്യൂസ് ജെ.യുടെ സ്മരണാർത്ഥം എകെജിസിടി കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ആറാമത് ഡോ. മാത്യൂസ് ജെ. മെമ്മോറിയൽ പ്രൈസ് മണി ഓപ്പൺ വിഭാഗം ചെസ് ടൂർണമെൻ്റ് 2025 ജനുവരി 11 ന് ആറ്റിങ്ങൽ സർക്കാർ കോളേജിൽ വെച്ചു നടക്കുന്നു. (ആറ്റിങ്ങൽ KSRTC ബസ് സ്റ്റാൻഡിന് സമീപം) ഇത്തവണത്തെ ടൂർണമെൻ്റ് ഓപ്പൺ ടൂർണമെൻ്റായതിനാൽ പ്രായഭേദമന്യേ എല്ലാവർക്കും കളിക്കാൻ അവസരം ലഭിക്കുന്നു. ആകെ സമ്മാനത്തുക ₹ 112000 രൂപയാണ്. ആകെ 51 പേർക്കാണ് സമ്മാനത്തുക ലഭിക്കുന്നത്. ഒന്നാം സമ്മാനം 12000 രൂപയാണ്. പ്രവേശന ഫീസ് 600 രൂപയാണ്. കൂടാതെ പങ്കെടുക്കുന്ന കളിക്കാർക്ക് ഉച്ചഭക്ഷണവും ചായയും ലഘുഭക്ഷണവും സൗജന്യമായി ലഭിക്കുന്നു. ഈ ടൂർണമെൻ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2025 ജനുവരി 9 ന് രാത്രി 8 മണിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക:
1. ഗോപകുമാർ ജി. – 97446 51165
2. ഭദ്രൻ പിള്ള ആർ. – 9846073085
3. സന്ദീപ് മോഹൻ – 90484558501